---
title: "കാർ ഡിവൈഡറിൽ ഇടിച്ച് കത്തി ; ഏഴ് പേർക്ക് പരിക്ക്"
english_title: "Car crashes into divider; seven injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318942/Car crashes into divider; seven injured"
published_at: "2025-10-06T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e30e8e59a64_1000352767.png"
keywords: []
---

# കാർ ഡിവൈഡറിൽ ഇടിച്ച് കത്തി ; ഏഴ് പേർക്ക് പരിക്ക്

> **Lead Summary:** തൃശ്ശൂർ :അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി.

## Article Content

തൃശ്ശൂർ :അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി.

വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് സംഭവം. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് തീ പിടിച്ചത്.

നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടി യിലെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318942/Car crashes into divider; seven injured)